Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Last Moment

തേ​ജ​സ് അ​പ​ക​ടം; ക​ണ്ണീ​ര​ണി​യി​ച്ച് ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: തേ​ജ​സ് യു​ദ്ധ വി​മാ​ന​ത്തി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ വീ​ര​മൃ​ത്യു വ​രി​ച്ച വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ അ​വ​സാ​ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

എ​യ​ർ ഷോ ​തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​ടു​ത്ത വി​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജു സേ​ത്ത്, ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ദീ​പ​ക് മി​ത്ത​ൽ, ഇ​ന്ത്യ​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​സീം മ​ഹാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള വിം​ഗ് ക​മാ​ൻ​ഡ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്.

വ്യോ​മ അ​ഭ്യാ​സ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ യൂ​ട്യൂ​ബി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് തേ​ജ​സ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ വി​വ​രം ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ പി​താ​വ് അ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ്യോ​മ​സേ​നാ പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കും.

വെ​ള്ളി​യാ​ഴ്ച ദു​ബാ​യ് അ​ൽ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ തേ​ജ​സ് എം​കെ -1 എ ​യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ജെ​റ്റ് വി​മാ​നം നി​ല​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി തീ​ഗോ​ള​മാ​യി മാ​റു​ക​യ​യി​രു​ന്നു.

BHARAT SALUTES ITS BRAVE SON
R.I.P. Wing Commander Namansh Syal.

Soar to greater heights. Watch over your motherland like you've always done great son of Bharat Maa.
pic.twitter.com/oBYSegdxXe

— Rahul Shivshankar (@RShivshankar) November 21, 2025

 

Latest News

Corehub Up